കൊച്ചി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട അർജുൻ കീഴടങ്ങണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയിൽ കീഴടങ്ങാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്ത്യശാസനം നൽകിയിരിക്കുന്നത്.
കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ബോണ്ട് നൽകിയാൽ അർജുനെ വിട്ടയ്ക്കാമെന്നും കോടതി പറഞ്ഞു.
കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാൻ നിർദേശിക്കുന്നത് അപൂർവ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകാത്തതിനെ തുടർന്നാണ് കോടതി കീഴടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്
അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള് ജാമ്യവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണം. അല്ലാത്ത പക്ഷം പൊലീസിന് അര്‍ജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.
