Headlines

വയനാട് പുനരധിവാസം എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈകോടതിയുടെ നിർണായക വിധി. ഭൂമിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇതിൽ തർക്കമുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടി എടുക്കാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവിട്ടു. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നാളെ മുതല്‍ സര്‍ക്കാരിനു ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കോടതികളിലെ നടപടിയിലും ഹൈക്കോടതി നിര്‍ദേശം നൽകി, ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് സിവിൽ കോടതി പിന്നീട് കണ്ടെത്തിയാൽ ഇപ്പോൾ കൈപ്പറ്റുന്ന നഷ്ടപരിഹാര തുക എസ്റ്റേറ്റ് ഉടമകൾ തിരികെ നൽകേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം കൈപ്പറ്റുന്നതിന് മുമ്പ് എസ്റ്റേറ്റ് ഉടമകൾ ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ പുനരധിവാസം ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ദുരിതബാധിതർ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: