ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് ആനകളെ കൊണ്ടുവരുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് ആനകളെ കൊണ്ടുവരുന്നത് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്.

ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. കേരളത്തിൽ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ ഇത്തരത്തിൽ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: