തട്ടുകടയിൽ ചമ്മന്തിയെ ചൊല്ലി തർക്കം ഭക്ഷണം കഴിക്കാൻ എത്തിയവർ ഹോട്ടലുടമയെ ആക്രമിച്ചു

കിളിമാനൂരിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉടമ മർദിച്ചുവെന്ന് പരാതി.
കൊട്ടാരക്കര സ്വദേശികളായ ആശിഷ് ഭാര്യ ഷബിന മക്കൾ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞദിവസം രാത്രി 11 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി തട്ടത്ത്മലയിലുള്ള വാഴൂട്ട് ഹോട്ടൽ എന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറുകയും ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്യുന്നു കൂടെ ചമ്മന്തിയും ആവശ്യപ്പെടുകയായിരുന്നു.

ജീവനക്കാർ ആദ്യം ചമ്മന്തി ഇല്ലെന്ന് വീണ്ടും ചോദിച്ചപ്പോൾ ദേഷ്യത്തോടെ ജീവനക്കാരൻ ചമ്മന്തി നിറച്ച തൊട്ടി മേശപ്പുറത്ത് ബലമായി വയ്‌ക്കുകയും മേശപ്പുറത്ത് അടിക്കുകയും ചെയ്തു. ഇത് കുട്ടികൾ ഇരുന്ന സീറ്റിന് അടുത്താണ് വന്നത് എന്നും പറയുന്നുണ്ട്.

തുടർന്ന് ഇത് തർക്കത്തിലേക്ക് പോവുകയായിരുന്നു. ഭക്ഷണം വേണ്ട എന്ന് പറഞ്ഞ് പോകാൻ നേരം തടയുകയും ഭക്ഷണത്തിന് പണം നൽകിയേ മതിയാവൂ അല്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് ജീവനക്കാർ പറയുകയും ചെയ്തു. തുടർന്ന് പരസ്പരം സംസാരം ഉണ്ടാവുകയും ജീവനക്കാർ ചേർന്ന് കുടുംബത്തെ മർദ്ദിക്കുകയും ചെയ്തു എന്നാണ് ആരോപണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: