തൃശൂർ: മാള അഷ്ടമിച്ചിറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അഷ്ടമിച്ചിറ സ്വദേശി വി.വി. ശ്രീഷ്മ മോൾ(39) ആണ് കൊല്ലപ്പെട്ടത്.
മക്കളുടെ മുന്നിൽ വച്ചാണ് ശ്രീഷ്മയെ ഭർത്താവ് ആക്രമിച്ചത്. സംഭവത്തിൽ ഭർത്താവ് വാസനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
