കോഴിക്കോട്: വടകരയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു. മരിച്ച ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോടേയ്ക്ക് യാത്ര ചെയ്തിരുന്ന ആളാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി ഒന്പതു മുതൽ നാദാപുരം റോഡ് റെയിൽ വേ സ്‌റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളുള്ള ടീഷർടുമായിരുന്നു ഇയാളുടെ വേഷം. വലത് കൺപുരികത്തിന് താഴെയായി കറുത്ത മറുകുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ചുള്ള എന്തെങ്കിലും വിവരം അറിയുന്നവർ താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.
9946664609(സബ്ബ് ഇൻസ്‌പെക്ടർ, വടകര) 0496 2524206
(വടകര പോലീസ് സ്റ്റേഷൻ)
