Headlines

സര്‍ക്കാര്‍ ഓഫീസിലെ ‘നെഗറ്റീവ് എനര്‍ജി’ ഒഴിപ്പിക്കാൻ ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥന നടത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

തൃശ്ശൂര്‍: ഗവണ്മെന്റ് ഓഫീസിലെ ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ്. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല. വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ആണ് ‘നെഗറ്റീവ് എനര്‍ജി’ പുറന്തള്ളാന്‍ പ്രാര്‍ഥന നടത്തിയത്.

ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് ആഴ്ചകള്‍ക്കുമുന്‍പ് പ്രാര്‍ഥന നടത്തിയത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാര്‍ഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസര്‍ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

ഓഫീസര്‍ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിനാല്‍ നിര്‍ദേശം ധിക്കരിക്കാനും ആർക്കും ധൈര്യം വന്നില്ല. ഇഷ്ടക്കേടോടെയാണ് പലരും പ്രാര്‍ഥനയില്‍ പങ്കെടുത്തത്. പെട്ടെന്നു വന്ന അറിയിപ്പായതിനാല്‍ ഓഫീസര്‍ പറയുന്നത് അനുസരിക്കാനേ ജീവനക്കാര്‍ക്കു കഴിഞ്ഞുള്ളൂ.

ഓഫീസില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞുനില്‍ക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനുശേഷം ഓഫീസര്‍ പതിവായി പറയാറുണ്ട്. ഓഫീസില്‍ പല പ്രശ്‌നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനര്‍ജി കൊണ്ടാണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മര്‍ദവും കാരണം അടുത്തിടെ നാല് താത്കാലികജീവനക്കാരാണ് ജോലി അവസാനിപ്പിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: