പ്രായഭേദമന്യെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇന്ന് വർദ്ധിച്ച് വരുകയാണ്. പലപ്പോഴും സ്ത്രീകൾ ഒറ്റയ്ക്കായിരിക്കുന്ന സമയങ്ങളിലാണ് അവർ ആക്രമിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ കണ്ടുപിടിത്തം സ്ത്രീകളുടെ സുരക്ഷയ്ക്കായി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ കണ്ടുപിടിത്തം വാർത്തയായി മാറിയിരിക്കുകയാണ്. അതിനു വേണ്ടി ഒരു ചെരിപ്പാണ് വിദ്യാർത്ഥികൾ നിർമ്മിച്ചിരിക്കുന്നത്.
സുരക്ഷാ സംവിധാനമുള്ള ചെരിപ്പ് നിർമ്മിക്കുക എന്നതിനേക്കാൾ അത് നിർമ്മിച്ചത് രണ്ട് സ്കൂൾ വിദ്യാർത്ഥികളാണ് എന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. വിരലിൻ്റെ താഴെയായിട്ടാണ് ഈ ചെരിപ്പിൽ ഒരു ബട്ടൺ ഉള്ളത്. എസ്ഒഎസ് അലർട്ട് സംഭവിച്ച ചെരിപ്പ് ധരിക്കുന്നവർ ചെയ്യേണ്ടത് ഈ ബട്ടൺ അമർത്തുക എന്നത് മാത്രമാണ്.
ഈ ചെരിപ്പ് ഒരു മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കും. ഇതുവഴി ചെരിപ്പ് ഉപയോഗിക്കുന്നവരുടെ കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ വിശ്വസ്തരായ ആർക്കെങ്കിലുമോ അലർട്ട് പോവുകയാണ്. അലർട്ട് പോവുക മാത്രമല്ല, ഇവിടെ നിന്നുള്ള ശബ്ദങ്ങളും അതിനൊപ്പം ലഭിക്കും. അതുവഴി ഏതവസ്ഥയിലാണ് ചെരിപ്പ് ഉപയോഗിക്കുന്നവർ ഉള്ളത് എന്ന് മനസിലാക്കാനും സാധിക്കും.
ചെരിപ്പ് വികസിപ്പിച്ച അമൃത് തിവാരി എന്ന വിദ്യാർത്ഥി പറയുന്നത് ഭാവിയിൽ ചെരിപ്പിൽ ക്യാമറ വയ്ക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട് എന്നാണ്. ചെരിപ്പുകളിൽ ഒന്നിൽ, അതിക്രമം നടത്തുന്നവർക്ക് നേരെ പ്രവർത്തിക്കുന്നവർക്ക് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമെന്നും അത് ചെരിപ്പ് ഉപയോഗിക്കുന്നവർക്ക് ദോഷമൊന്നും ഉണ്ടാക്കാത്ത രീതിയിൽ ആയിരിക്കുമെന്നും മറ്റൊരു വിദ്യാർത്ഥിയായ കോമൾ ജയ്‌സ്വാൾ പറയുന്നു.
