കുടുംബ പെൻഷനായി ഭർത്താവിനു പകരം മകനെയോ മകളെയോ നാമനിർദ്ദേശം ചെയ്യാം

ന്യൂഡൽഹി: കുടുംബ പെൻഷനായി ഭർത്താവിനു പകരം മകനെയോ മകളെയോ നാമനിർദ്ദേശം ചെയ്യാൻ വനിതാ ജീവനക്കാരെയും വനിതാ പെൻഷൻകാരെയും അനുവദിച്ചുള്ള നിയമഭേദഗതി പ്രാബല്യത്തിൽ വന്നതായി കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിങ്. പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് 2021ലെ കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.
മുമ്പ് സർക്കാർ ഉദ്യോഗസ്ഥന്റെയോ പെൻഷൻകാരൻ്റെയോ മരണശേഷം പങ്കാളിക്കായിരുന്നു പെൻഷൻ അനുകൂല്യം ലഭിക്കുക. ഇനി മുതൽ വനിതകൾക്ക് നേരിട്ട് മക്കളെ നാമനിർദ്ദേശം ചെയ്യാം. ജീവനക്കാരി ബന്ധപ്പെട്ട വകുപ്പിന്റെ ആസ്ഥാനത്താണ് അപേക്ഷിക്കേണ്ടത്. ജീവനക്കാരിക്ക് കുട്ടികളില്ലെങ്കിൽ ഭർത്താവിനു പെൻഷൻ ലഭിക്കും. കുട്ടികൾ മാനസികവെല്ലുവിളി നേരിടുന്നവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരാണെങ്കിൽ ജീവനക്കാരിയുടെ മരണശേഷം പെൻഷൻ ഭർത്താവിന് ലഭിക്കും. കുട്ടി പ്രായപൂർത്തിയാകുമ്പോൾ പെൻഷൻ കുട്ടിക്ക് ലഭിച്ചു തുടങ്ങും.
ദാമ്പത്യതർക്കം, വിവാഹമോചന നടപടികളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ, ഗാർഹിക പീഡനക്കേസുകൾ, സ്ത്രീധനത്തർക്കങ്ങൾ തുടങ്ങിയ കേസുകളിൽപ്പെട്ടവർക്ക് ഇത് ഗുണകരമാകും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: