നേമം: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചയാളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. മലയം ചൂഴാറ്റുകോട്ട കരിയിരത്ത് വീട്ടിൽ വിഷ്ണു (32) ആണ് അറസ്റ്റിലായത്.
നവംബർ 3നാണ് നേമം സ്റ്റേഷൻ പരിധിയിലെ ഗവ. സ്കൂളിൽ പഠിക്കുന്ന 17കാരിയെ പ്രതി വശീകരിച്ച് കന്യാകുമാരിയിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നേമം സി.ഐ രഗീസ്കുമാർ, എസ്.ഐമാരായ മധുമോഹൻ, പ്രസാദ്, ഷിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

