കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണു; സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നു



കൊട്ടിയം മൈലക്കാട് നിർമാണത്തില്‍ ഇരുന്ന ദേശീയപാത തകർന്നു വീണു. സ്കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു.

ദേശീയപാതയോട് ചേർന്ന സർവീസ് റോഡും അപകടത്തില്‍ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹത്തില്‍ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആർക്കും പരുക്കുകള്‍ ഇല്ല. സ്ഥലത്ത് ഗതാഗത കുരുക്ക് തുടരുകയാണ്. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്.വയലുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്.

റോഡ് ഉയരത്തില്‍ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയാണ് നിർമാണങ്ങള്‍ ആരംഭിച്ചതെന്നാണ് കമ്ബനി വ്യക്തമാക്കുന്നതെങ്കിലും ഇത്തരത്തിലുള്ള വലിയ അപകടം എങ്ങിനെ ഉണ്ടായി എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: