അമ്പരന്ന് നാട്ടുകാർ; തൃശൂരിൽ പത മഴ പെയ്തിറങ്ങി

തൃശൂർ: തൃശൂരിൽ ഇന്ന് പത മഴ (ഫോം റെയിൻ) പെയ്തു. അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.




നിലവിൽ ഫാക്ടറികളൊന്നും പ്രവർത്തിക്കുന്ന മേഖലകളല്ല ഇവിടം. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. എന്തായാലും കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകമായി മാറിയിരിക്കുകയാണ് പത മഴ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: