Headlines

ഓണാവധി വെട്ടിച്ചുരുക്കാന്‍ നീക്കം എന്ന് പറഞ്ഞ് ജനം ടി.വി. പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതം മന്ത്രി വി ശിവൻകുട്ടി

ഓണാവധി വെട്ടിച്ചുരുക്കാന്‍ നീക്കം എന്ന് പറഞ്ഞ് ജനം ടി.വി. പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലുംവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു ആലോചനയും ഉണ്ടായിട്ടില്ല. വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്.

സ്‌കൂളുകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓണാവധിക്ക് യാതൊരു മാറ്റവുമില്ല. ഓണാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ല.തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും മന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: