കണ്ണൂർ: കണ്ണൂർ പരിയാരം ചിതപ്പിലെ പൊയിലിൽ വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് സുള്ളൻ സുരേഷ് പരിയാരം പോലീസിന്റെ പിടിയിലായി.
ഒക്ടോബർ 19നാണ് സംഭവം. ചിതപ്പിലെ പൊയിലിലെ ഡോ.സക്കീർ അലിയുടെ വീടിൻ്റെ ജനൽ ഗ്രിൽസ് തകർത്ത് ഒരു സംഘം അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒമ്പത് പവന്റ്റെ ആഭരണങ്ങളും 15,000 രൂപയും കവരുകയായിരുന്നു.
കേസിലെ ഒന്നാംപ്രതിയാണ് കോയമ്പത്തൂർ സ്വദേശി സുള്ളൻ സുരേഷ്. ഈ കേസിൽ സുരേഷിന്റെ കൂട്ടാളികളായ 3 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു
സഞ്ജീവ്കുമാർ, ജെറാൾഡ്, രഘു എന്നിവരാണ് നേരത്തെ പിടിയിലായത്,ഇവർ റിമാൻഡിൽ കഴിയുകയാണ്.
അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാൻ ബാക്കിയുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയായി എസ്.എച്ച്.ഒ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പരിയാരം പോലീസിന്റെ പ്രത്യേകസംഘം സുള്ളൻ സുരേഷിനെ പിടികൂടാനായി തമിഴ്‌നാട്ടിലായിരുന്നു.
പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സുള്ളൻ സുരേഷ് കർണാടകയിലേക്ക് കടക്കാനായി ഇന്നലെ ഉച്ചയോടെ ജോലാർപേട്ട റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് പിന്തുടർന്ന്ണ് സുള്ളനെ വലയിലാക്കിയത്.
ഷിജോ അഗസ്റ്റിൻ, അഷറഫ്, രജീഷ്, സയ്യിദ്, നൗഫൽ എന്നീ പോലീസുകാരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. രാവിലെ ഇയാളെ പരിയാരത്ത് എത്തിക്കുമെന്നാണ്.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽപ്രതിയാണ് അറസ്റ്റിലായ സുള്ളൻ സുരേഷ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിന്റെ സുപ്രധാന വിവരങ്ങൽ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
