മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. അയോധ്യ ക്ഷേത്ര ട്രസ്റ്റ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള പുനസംഘടന തുടങ്ങിയ അജണ്ടകള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥ സാന്നിധ്യമായിരുന്നു ഗ്യാനേഷ്, കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്ത ഉദ്യോഗസ്ഥനനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിന് പിന്നില്‍ ബിജെപിയുടെ നിക്ഷിപ്ത താല്പര്യമെന്ന ആരോപണം ശക്തമാകുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച ഗ്യാനേഷ് കുമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെടെയും കേന്ദ്ര സര്‍ക്കാരിന്റെയും വിശ്വാസ്ഥനായ ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകള്‍ ഇയാള്‍ കൈകാര്യം ചെയ്യുകയും , അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ രൂപികരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു
2018 മുതല്‍ 2021 വരെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, ജമ്മു കശ്മീരിന്റെ പുനഃസംഘടന നടന്നത്. പുനസംഘടന ബില്ല് തയ്യാറാക്കുന്നതിലും ഗ്യാനേഷ് നിര്‍ണായ പങ്കു വഹിച്ചു.. ഇദ്ദേഹം കേന്ദ്ര സഹകരണ വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്താണ് മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ നിയമം കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്നന്നതാണെന് കേരള സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. 2024 മാര്‍ച്ച് 14 ന് ഗ്യാനേഷ് കുമാറിനെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.. മാത്രമല്ല തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരിക്കെ പ്രതിപക്ഷ എതിര്‍പ്പുകളെ വകവയ്ക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന് പിന്നില്‍ ബിജെപിയുടെ നിക്ഷിപ്ത താല്പര്യങ്ങളാണെന്ന ആക്ഷേപം ശക്തമാകുകയാണ്.