വിഷു ബംപർ ലോട്ടറിയിൽ 12 കോടി അടിച്ച ആളെ കണ്ടെത്തി




ആലപ്പുഴ: കേരള വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനാര്‍ഹനായ ആളെ കണ്ടെത്തി.12 കോടി രൂപ ലഭിച്ച ആ ഭാഗ്യവാന്‍ ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്‍ (76) ആണ്. സിആര്‍എഫ് വിമുക്തഭടനായ വിശ്വംഭരന്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. കുറച്ചുനാള്‍ എറണാകുളത്തെ ഒരു ബാങ്കില്‍ സെക്യൂരിറ്റി ജോലി ചെയ്ത ശേഷമാണ് വിശ്രമജീവിതത്തിലേക്ക് തിരിഞ്ഞത്.

സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വാര്‍ത്ത അറിഞ്ഞയുടന്‍ നിരവധി ആളുകൾ തന്നെ തേടിയെത്തുമോ എന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: