Headlines

സ്കൂളിൽ മൊബൈൽ കൊണ്ടുവന്ന വിദ്യാർത്ഥിയിൽ നിന്നും ഫോൺ പിടിച്ചെടുത്തു, പിന്നാലെ അധ്യാപകർക്കെതിരെ  ഭീഷണിമുഴക്കി വിദ്യാർത്ഥി


തൃത്താല: മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ
കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി.
പാലക്കാട് ആനക്കര ഗവൺമെന്റ് ഹയർ
സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
വെള്ളിയാഴ്ച്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെ
ഭീഷണി.സ്‌കൂളിലേക്ക് മൊബൈൽ ഫോൺ
കൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നൽകിയിരുന്നു.ഇത് ലംഘിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ്സിലേക്ക് മൊബൈൽ കൊണ്ടുവന്നത്.ക്ലാസ്സിലെ അദ്ധ്യാപകൻ മൊബൈൽ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ്‌തു.മൊബൈൽ ഫോൺ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി
പ്രധാനാദ്ധ്യാപകൻ്റെ മുറിയിലെത്തുകയും
ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ തന്നില്ലെങ്കിൽ പുറത്തിറങ്ങി
തീർത്തുകളയുമെന്നും,
പതിനാറുകാരൻ്റെ കൊലവിളി. സംഭവത്തിൽ
അദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസിൽ
പരാതി നൽകിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: