‘പിണറായി സര്‍ക്കാര്‍ മനുഷ്യരെ വെടിവെച്ചിട്ടത് മുയലിനെ കൊല്ലുന്നതുപോലെ’; ഗ്രോ വാസു ജയില്‍ മോചിതനായി

കോഴിക്കോട്: പിണറായി സർക്കാർ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെ, ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു ജയിൽവാസമെന്ന് ജയിൽമോചിതനായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. 45 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രോ വാസുവിന് മോചനം ലഭിച്ചത്. ജയിലിന് മുന്നിൽ മനുഷ്യാവകാശ പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്. ഈ കൊലപാതകത്തിൽ ജുഢീഷ്യൽ അന്വേഷണം നടത്തണം, കൊലപാതകികളെ ശിക്ഷിക്കണംഎന്നിവയാണ് ആവശ്യപ്പെടുന്നത്. സഖാവ് വർഗീസിന്റെ കൊലപാതകികളെ ശിക്ഷിക്കാൻ അഹോരാത്രം പണിയെടുത്തിരുന്നു. രണ്ടു വർഷം കഴിഞ്ഞ് അവരെ വിട്ടയച്ചിരുന്നു. എങ്കിലും രണ്ട് ദിവസം കഴിഞ്ഞ് വിട്ടാലും പ്രശ്നമില്ല. അവരെ കൊലപാതകികളാണെന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. ജനങ്ങൾ അവരെ മനസ്സിലാക്കണം. 94 വയസ്സായി. 100 വയസുവരെ ജീവിച്ചാലും രാജ്യത്ത് വിമോചനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും ഗ്രോ വാസു പറഞ്ഞു.

മുവ്വായിരം കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നിടത്തോളം കാലം, 75ശതമാനം ആളുകൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉണ്ടായിരിക്കുന്നിടത്തോളം കാലം മുദ്രാവാക്യം വിളിക്കും. എട്ടുപേരെ കൊന്നതിനെ തമസ്ക്കരിക്കാൻ കഴിയില്ല. ഇത് ജനങ്ങളെ മുന്നിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് കേസിൽ ജാമ്യമെടുക്കാതിരുന്നതെന്നും ഗ്രോ വാസു പറഞ്ഞു.കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. ഈ കേസിൽ ഗ്രോ വാസുവിനെ കോടതി വെറുതെ വിടുകയായിരുന്നു. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: