കണ്ണൂര് : വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. ബൈക്കിലെത്തിയാണ് ഇയാൾ വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. എന്നാൽ വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്നത് സ്വർണമായിരുന്നില്ല. മുക്കുപണ്ടമാണ് പ്രതി സ്വർണമെന്ന് തെറ്റിദ്ധരിച്ച് പൊട്ടിച്ചുകൊണ്ട് പോയത്. കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തിൽ കണ്ണൂർ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ്.
അതേസമയം, ആലപ്പുഴയിൽ ബൈക്ക് മോഷ്ടാവായ പ്രതിയെ ഒറ്റ ദിവസം കൊണ്ടാണ് പോലീസ് പിടികൂടിയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന
പൾസർ മോഡൽ ബൈക്ക് മോഷ്ടിച്ച് കടന്ന പ്രതിയെ ഒറ്റ ദിവസം കൊണ്ട് പോലീസ് കണ്ടെത്തി. ആര്യാട് തെക്ക് കളരിക്കൽവെളി വീട്ടിൽ അശ്വിൻ ഒരാഴ്ച മുൻപ് വാങ്ങിയ ബൈക്കാണ് കഴഞ്ഞ ദിവസം വീട്ടിൽ നിന്ന് മോഷണം പോയത്. തുടർന്ന് അശ്വിൻ പോലീസിൽ പരാതിപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെ പ്രതിയെ പിടികൂടിയത്. സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയായ കളർകോട് താനാകുളങ്ങര വീട്ടിൽ രതീഷി(25)നെയാണ് പോലീസ് പിടികൂടിയത്. ഇവിടെ നിന്നും മോഷ്ടിച്ച ബൈക്കും കണ്ടെത്തി. നോർത്ത് എസ്എച്ച് ഒ എം കെ രാജേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ ജേക്കബ്, കൃഷ്ണലാൽ, ഗിരീഷ്, സുബാഷ് പി കെ, സുജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
