ലഹരി കടത്തിയ പൂച്ചയെ പിടികൂടി പോലീസ്; പൂച്ചയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത് കഞ്ചാവ് പൊതികൾ

ലഹരി കടത്താൻ പുതിയമാർഗവുമായി ലഹരി മാഫിയ. പക്ഷേ ഇതും ഒടുവിൽ പിടിക്കപ്പെട്ടു. ഇത്തവണ ലഹരി കടത്താൻ ഉപയോഗിച്ചത് ഒരു പൂച്ചയെ. ലഹരിക്കടത്തിന് വ്യത്യസ്തമായ രീതി പരീക്ഷിച്ചിരിക്കുന്നത് കോസ്റ്ററിക്കയിലാണ്. പൂച്ചയുടെ ശരീരത്തിൽ കഞ്ചാവ് പൊതികൾ കെട്ടി വച്ചാണ് ലഹരി കടത്താൻ ശ്രമിച്ചത്. ഇതിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരു പൂച്ചയാണ് ഇവിടെ പ്രതിയാകുന്നത്. കഞ്ചാവ് പൊതിയുമായി നടന്നുപൊകുന്ന പൂച്ചയെയാണ് പൊലീസ് ‘പൊക്കിയത്’. കോസ്റ്റാറിക്കയിലെ പൊക്കോസി ജയിലിന് സമീപത്തുകൂടി ഒരു പൂച്ച നടന്ന് പോകുന്നതാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ പൂച്ചയുടെ രോമത്തിനിടയിലായി രണ്ട് പൊതി കെട്ടിയിരിക്കുന്നത് കണ്ടു.

പിന്നീട് അത് ലഹരിവസതുക്കളാണെന്ന് മനസിലാക്കുകയായിരുന്നു. 250 ഗ്രാം കഞ്ചാവും 67.76 ഗ്രാം ക്രാക്ക് പേസ്‌റ്റുമാണ് പൂച്ചയിൽ നിന്ന് കണ്ടെടുത്തത്. ലഹരിമരുന്ന് എടുത്ത് മാറ്റിയശേഷം പൂച്ചയെ നാഷണൽ അനിമൽ ഹെൽത്ത് സർവീസിന് കൈമാറി. പൂച്ച എങ്ങനെ ഇതിൽ എത്തപ്പെട്ടു എന്നും ഇതിന് പിന്നിൽ ആരാണെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

കോസ്‌റ്റാറിക്കാ പൊലീസ് പൂച്ചയെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. രാത്രി സമയത്ത് മരത്തിലിരിക്കുന്ന പൂച്ചയെ ഒരാൾ പിടിക്കാൻ ശ്രമിക്കുന്നത് വിഡിയോയുടെ തുടക്കം. പിന്നാലെ പൂച്ചയുടെ ദേഹത്തുനിന്നും പൊതി കണ്ടെത്തുകയും അത് കത്രിക ഉപയോഗിച്ച് മുറിക്കുന്നതും കാണാം. പൂച്ചയുടെ നിറം കറുപ്പും വെളുപ്പും ആയതിനാൽ തന്നെ ശരീരത്തിലെ വെള്ളപ്പൊതി പെട്ടന്ന് ശ്രദ്ധയിൽപെടില്ല. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ പൂച്ചയെ ‘നാർക്കോമിച്ചി’ എന്നാണ് പലരും വിളിച്ചത്. മനുഷ്യർ മൃഗങ്ങളോട് ചെയ്യുന്ന ഇത്തരം ക്രൂരതകൾ എടുത്തുകാണിച്ചായിരുന്നു മറ്റു കമന്റുകൾ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: