കണ്ണൂർ: കാൾടെക്സ് ജംക്ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി. കണൂർ ടൗൺ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടമുണ്ടായക്കിയത്.
പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനമടിക്കുന്ന യന്ത്രം തകർന്നു. തലനാരിഴയ്ക്ക് വന്‍ അപകടമാണ് ഒഴിവായത്. ഓടി മാറിയത് കൊണ്ട് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകൾ പറയുന്നു. ജീപ്പിന് ഇന്‍ഷൂറന്‍സ് ഇല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പിലെത്തി പരിശോധന നടത്തും.ആളപായമില്ല. ഇന്ധന ചോര്‍ച്ചയുണ്ടാകുമോയെന്ന് ആശങ്കയുള്ളതിനാൽ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി
