കോഴിക്കോട്: കൊടുങ്ങല്ലൂർ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. മാള പൊലീസ് സ്‌റ്റേഷനിലെ സിപിഒ കൊടുങ്ങല്ലൂർ എടവിലങ്ങ് കാതിയം
സ്വദേശി വേണാട്ട് ഷാഫി (43)യാണ് മരിച്ചത്.
അവധിയിലായിരുന്ന ഷാഫിയെ ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ലോഡ്‌ജിൻ്റെ മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസബ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
