പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായി ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻ്ററിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിൽ വ്യാജ ഹാൾ ടിക്കറ്റ് ചമച്ചത്.
ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്‌സാം സെൻ്റർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നു. സംഭവവുമായി ഹാൾടിക്കറ്റിൽ പേരുണ്ടായിരുന്ന വിദ്യാർഥിക്ക് ബന്ധമുണ്ടോയെന്നും സെൻ്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.
അതേ സമയം, 500 നഗരങ്ങളിൽ 5453 കേന്ദ്രങ്ങളിൽ 22.7 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ.സർക്കാർ, സർക്കാർ എയ്ഡാഡ് സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ സ്ഥാപനങ്ങൾ പരീക്ഷാകേന്ദ്രങ്ങളെന്ന് വിദ്യാഭ്യാസ കേന്ദ്രം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും മോക്‌ഡ്രില്ലുകൾ നടത്തിയ മൊബൈൽ ജാമറുകൾ, വിദ്യാർത്ഥികളെ പരിശോധിക്കുന്ന ജീവനക്കാരുടെ സജ്ജീകരണ അധികൃതർ അറിയിച്ചു.
