മാനവികതയുടെ രാഷ്ട്രീയം; വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വീട് വെച്ചു നൽകാൻ അഞ്ച് സെൻ്റ് സ്ഥലം വിട്ടു നൽകുമെന്ന് എഐവൈഎഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് താഹ

യനാട്ടിലെ ഉരുൾപ്പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി നൽകി എഐവൈഎഫ് നേതാവ്. എഐവൈഎഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ്  ടി താഹായാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കൺസ്ട്രഷൻ കമ്പനിയിലെ ജീവനക്കാരനാണ് താഹ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സാധാരണ കുടുംബമാണ് താഹയുടെത്. തന്റെ ഉമ്മയുടെ പേരിലുളള അഞ്ച് സെന്റ് ഭൂമിയാണ് വയനാടിലെ ദുരിതമനുഭവിക്കുന്നവർക്കായി നൽകുന്നത്.

താൻ കണ്ടിട്ടില്ലാത്ത നാട്ടിലെ കണ്ടിട്ടില്ലാത്ത ആളുകൾക്ക് വേണ്ടി തന്റെ ഭൂമി വിട്ടുനൽകാൻ കാണിച്ച താഹയുടെ മനുഷ്യത്വത്തിനു സമൂഹ്യ മാധ്യമങ്ങളിലടക്കം കയ്യടികൾ ഏറ്റുവാങ്ങുകയാണ്. എല്ലാ നഷ്ടപ്പെട്ട ഒരു വിഭാഗം ജനങ്ങൾക്ക് കരുതലിന്റെ കാരുണ്യത്തിന്റെ കൈനീട്ടുന്ന താഹ മറ്റു മനുഷ്യർക്കും പാഠമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം ഉൾക്കൊണ്ട് അതിന്റെ ഭാഗമാകാൻ താഹ  കാണിച്ച മനസിനെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും പ്രസിഡന്റ് എൻ അരുണും അഭിനന്ദിച്ചു. താഹയെ പോലുള്ളവരുടെ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു. വയനാടിനായി ഒന്നിച്ച് മുന്നോട്ടെത്തിയ എല്ലാ എഐവൈഎഫ് പ്രവർത്തകരെയും അവർ അഭിനന്ദിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: