സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു.

കാസർകോട്: സംസ്ഥാനത്ത് റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു. അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള പഞ്ചസാരയുടെ വിലയിലാണ് കിലോഗ്രാമിന് ആറ് രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒരുകിലോഗ്രാം പഞ്ചസാരക്ക് 27 രൂപ നൽകണം. നേരത്തേ അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്ക് 21 രൂപക്കായിരുന്നു ഒരുകിലോഗ്രാം പഞ്ചസാര നൽകിയിരുന്നത്.

റേഷൻ പഞ്ചസാരയുടെ വിതരണത്തിലൂടെ സർക്കാരിനുണ്ടാകുന്ന പ്രതിവർഷ ബാധ്യത കുറയ്ക്കാൻ വില കിലോഗ്രാമിന് 31 രൂപയാക്കണമെന്നാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. എന്നാൽ എന്നാൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ആവശ്യപ്പെട്ടത് 25 രൂപയാക്കണമെന്നാണ്. ഇതുരണ്ടും പരിഗണിച്ചാണ് സർക്കാർ 27 രൂപ വില നിശ്ചയിച്ചത്.

ഇതിനുമുൻപ് 2018 ഓഗസ്റ്റിലാണ് റേഷൻ പഞ്ചസാരയുടെ വില കൂട്ടിയത്. പഞ്ചസാരയുടെ വില കൂട്ടിയതിനൊപ്പം റേഷൻ വ്യാപാരികൾക്കുള്ള കമ്മിഷനും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഒരുകിലോഗ്രാം പഞ്ചസാര വിതരണം ചെയ്യുന്നതിന് 50 പൈസയാണ് ലഭിച്ചിരുന്നത്. ഇത് ഒരു രൂപയാക്കി വർധിപ്പിച്ചു.

2018 ഓഗസ്റ്റിൽ റേഷൻ പഞ്ചസാരക്ക് 7.50 രൂപയുടെ വർധനവായിരുന്നു വരുത്തിയത്. കിലോഗ്രാമിന് 13.5 രൂപയായിരുന്ന വില അന്ന് 21 രൂപയായാണ് വർധിപ്പിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: