വയനാട്: നടവയൽ സിഎം കോളേജ് പ്രിൻസിപ്പാളിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇന്ന് രാവിലെ മുതൽ കെഎസ്‌യു നടത്തിയ സമരം വിജയകരമായി പൂർത്തിയായിരിക്കുകയാണ്. കോളേജ് പ്രിൻസിപ്പൽ ആയിരുന്ന മുഹമ്മദ് ഷെരീഫിനെയാണ് കെഎസ്‌യു നടത്തിയ സമരത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ ബന്ദിനെ തുടർന്ന് കെഎസ്‌യു ഇന്ന് രാവിലെയാണ് കോളേജിൽ എത്തിയത്. തുടർന്ന് കെഎസ്‌യു പ്രവർത്തകരെ പ്രിൻസിപ്പാൾ മർദ്ദിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ പനമരം പോലീസ് കേസെടുത്തു

