ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ സ്വകാര്യബസ് വീട്ടമ്മയുടെ ഇരുകാലുകളിലും
കയറി കയറിയിറങ്ങി. ആറ്റിങ്ങല്‍ സ്വകാര്യ ബസ്
സ്റ്റാന്‍ഡിനുള്ളില്‍വച്ചായിരുന്നു അപകടം.
നഗരൂര്‍ ആല്‍ത്തറമൂട് കുളങ്ങര
മേലതില്‍ വീട്ടില്‍ പ്രസന്ന (66)യ്ക്കാണ് അപകടത്തില്‍ ഗുരുതരമായി
പരിക്കേറ്റത്. വീട്ടിലേക്ക് പോകാനായി ആറ്റിങ്ങല്‍ കിളിമാനൂര്‍
റൂട്ടിലോടുന്ന തെങ്ങുംവിള ഭഗവതി എന്ന സ്വകാര്യ ബസില്‍ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആറ്റിങ്ങല്‍ താലൂക്ക്
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്ക് പറ്റിയതിനാല്‍
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മക്ക് ശസ്ത്രക്രിയ വേണ്ടി
വരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍
കേസെടുത്തില്ലെന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു.

