മുഖ്യമന്ത്രി നേതൃത്വം നൽകുന്ന മേഖലാ യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥ ചർച്ചയുടെ മേഖലാ യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും. നാളെ തിരുവനന്തപുരത്താണ് ആദ്യ യോഗം. രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കളക്ടർമാരുടെയും യോഗം. ഉച്ചക്കു ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. വ്യാഴാഴ്ച തൃശൂർ മേഖല യോഗം ചേരും. മൂന്നിന് എറണാകുളവും അഞ്ചിന് കോഴിക്കോടും മേഖല യോഗങ്ങൾ ചേരും. 9.30 മുതൽ 1.30 വരെ പ്രധാന പദ്ധതികളുടെ അവലോകനമായിരിക്കും. 3.30 മുതൽ 5.30 വരെ ക്രമസമാധാന പ്രശ്നങ്ങൾ ചർച്ച ചെയ്യും. 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിൽ നടക്കും. ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. ഒക്ടോബർ അഞ്ചിന് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കോഴിക്കോട് മറീനവൻഷൻ സെന്ററിലും ചേരും. മേഖലാതല അവലോകന യോഗങ്ങൾക്കുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി സർക്കാർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: