ചെന്നൈ: ശക്തമായ മഴയെ തുടർന്ന് ചെന്നൈ സൈദാപേട്ടിലെ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു. അപകടത്തിൽ സൈദാപേട്ട സ്വദേശി കന്ദസാമി (54) മരിച്ചു. അവിടെ ഉണ്ടായിരുന്ന പത്ത് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം നടന്നത്.
ശക്തമായ മഴയലാണോ, മിന്നലേറ്റ് മരക്കൊമ്പ് വീണതാണോ മേൽക്കൂര തകരാൻ കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കനത്ത മഴയ്‌ക്കിടെ മേൽക്കൂര നിലം പതിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും എടുത്ത് മാറ്റുന്നത് ദുഷ്‌കരമായിരുന്നു. തകർന്നു വീണതിനടിയിൽ എട്ടോളം ഇരുചക്രവാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.
