ചിറയിൻകീഴ്:മാടൻവിള ഷംസുൽ ഇസ്ലാം സ്ക്കൂൾ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിന്റെ മുപ്പത്തിരണ്ടാമത് വാർഷികം ആഘോഷിച്ചു. പ്രതീക്ഷ എന്ന പേരിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ
നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. മാനേജർ മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷനായി.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ വാഹീദ് മുഖ്യ അതിഥിയായി. അഴൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ഷാജഹാൻ, അൻസിൽ അസാരി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രസിഡന്റ് സുൽഫി, പ്രധാന അധ്യാപിക ഷൈബ സജീവ് സ്വാഗതം പറഞ്ഞു. സൗമ്യ പ്രതീഷ്, ഷൈന നുജും എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

