കൊച്ചി: മഞ്ഞുമ്മലിൽ ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ടുപേർ മരിച്ചു. രാത്രിയിൽ വഴിതെറ്റി വന്ന് സ്കൂട്ടർ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം.ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാർ കാർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുവൈപ്പ് സ്വദേശി കെൽവിൻ ആന്റണി ആണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാർ കാർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പുതുവൈപ്പ് സ്വദേശി കെൽവിൻ ആന്റണി ആണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒരാൾ കൂടി അപകടത്തിൽപ്പെട്ടിരിക്കാം എന്ന സംശയത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കൂടി കണ്ടെത്തിയത്. രാത്രിയിൽ വഴിതെറ്റി വന്ന് സ്കൂട്ടർ പുഴയിലേക്ക് വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് അനുസരിച്ച് പരിശോധിച്ചപ്പോൾ വാഹനം ചേരാനെല്ലൂർ സ്വദേശിയുടേതാണ് എന്ന് തിരിച്ചറിഞ്ഞ അങ്ങനെയെങ്കിൽ മരിച്ച രണ്ടാമത്തെയാൾ ചേരാനെല്ലൂർ സ്വദേശിയാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസ് അന്വേഷണം ആരംഭിച്ചു.