കാട്ടാക്കട: ഗൃഹനാഥനെ കല്ലുകൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സ്കൂട്ടർ അജ്ഞാതർ കത്തിച്ചു. വീടിനു ഭാഗികമായി കേട് സംഭവിച്ചു. പൂവച്ചൽ കുറകോണം സ്വദേശി ജലജ(57) നെ 5നാണ് കുറകോണം സ്വദേശികളായ സഹോദരങ്ങൾ മുഖത്ത് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി കുറകോണം പാറമുകൾ മിസ്പയിൽ സുനിൽ കുമാറിന്റെ വീട്ടുവളപ്പിൽ നിർത്തിയിരുന്ന സ്കൂട്ടറാണ് അജ്ഞാതർ കത്തിച്ചത്. കൊലക്കേസിൽ റിമാൻഡിൽ കഴിയുകയാണ് സുനിൽകുമാറും സഹോദരൻ സാബുവും. ബുധനാഴ്ച അർധ രാത്രിയോടെയാണ് സ്കൂട്ടർ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബോധപൂർവം കത്തിച്ചതാണെന്നു വീട്ടുകാർ ആരോപിക്കുന്നു. കാട്ടാക്കട പൊലീസിൽ പരാതി നൽകി. ഡോഗ് സ്‌ക്വാഡും, പൊലീസും സ്ഥലത്തെത്തി തെളിവെടുത്തു
