ഷിരൂർ : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ നീളും. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ആഴങ്ങളില്‍ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ തിരച്ചില്‍ ആരംഭിച്ചത്. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ലോറിയുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു ഇന്നത്തെ തിരച്ചില്‍. ഈശ്വര്‍ മാല്‍പെക്കും, നേവിക്കും ഒപ്പം എന്‍ഡിആര്‍എഫിന്റെ രണ്ട് ഡൈവര്‍മാറും ഇന്ന് ഗംഗാവലിപുഴയുടെ ആഴങ്ങളിലേക്കിറങ്ങി. എന്നാല്‍ പുഴയുടെ അടിത്തട്ടിലെ കാഴ്ചാ പരിമിതിയും മണ്‍കൂനയും ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി.

