Headlines

പ്രണവ് മോഹന്‍ലാല്‍ വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഷൂട്ടിങ്ങ് പൂര്‍ത്തിയായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പ്രണവിനൊപ്പം കല്യാണി . പ്രിയദര്‍ശന്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 40 ദിവസം കൊണ്ടാണ് വിനീതും സംഘവും ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു ചിത്രീകരണത്തില്‍ പങ്കെടുത്തത്. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ സഹകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു. ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം സ്വീകരിച്ച പ്രഖ്യാപനമായിരുന്നു ഈ ചിത്രത്തിന്റേത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: