ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്: ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥിമുങ്ങി മരിച്ചു. പാലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലാണ് സംഭവം. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. 50 ഓളം സ്വാമിമാർ ഈ സമയത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയിരുന്നു.

കുളത്തിലിറങ്ങിയ ശബരിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിനടിയിൽ നിന്നും ശബരിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: