തൃശൂർ: സ്കൂൾ വിദ്യാർഥിയെ ഉപദ്രവിച്ച കേസിൽ പോക്സോ നിയമ പ്രകാരം അധ്യാപകന് 15 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. ജില്ലയിലെ ഒരു സ്കൂളിൽ അധ്യാപകനായ എളനാട് നീളംപള്ളിയാൽ ഗോപകുമാർ (57)ആണ് ശിക്ഷിക്കപ്പെട്ടത്. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് ആണ് ശിക്ഷിച്ചത്. 3 വകുപ്പുകളിൽ 5 വർഷം വീതമാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2020 ജനുവരി 23ന് ആണ് കേസിനാസ്പദമായ സംഭവം. പിടിഎ യോഗത്തിന് രക്ഷിതാവ് എത്താത്തതിനെക്കുറിച്ച് ചോദിക്കാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയോട് എൻസിസി മുറിയിലെത്താൻ പറഞ്ഞ ഗോപകുമാർ വിദ്യാർഥിയെ ഉപദ്രവിച്ചെന്നാണ് പരാതി.സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജയകുമാറിന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
