Headlines

തോട്ടിപ്പണി സമ്പ്രദായം പൂർണമായും നിർത്തലാക്കാൻ കർശന നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തോട്ടിപ്പണി സമ്പ്രദായം പൂർണമായും ഉന്മൂലനം ചെയ്യണമെന്ന കർശനനിർദ്ദേശവുമായി സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് കോടതി നിർദ്ദേശം നൽകിയത്. മനുഷ്യന്റെ അന്തസിന് വേണ്ടിയാണ് നിർദ്ദേശമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ.

തോട്ടിപണിക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക ഉയർത്താനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മരണം സംഭവിച്ചാൽ 30ലക്ഷം നഷ്ടപരിഹാരം നൽകണം.

അപകടങ്ങളിൽ 20 ലക്ഷം നഷ്ടപരിഹാര തുക ഉയർത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തോട്ടിപണി നിരോധനവും ജോലിക്കാരുടെ പുനരധിവാസവും ഉറപ്പാക്കുന്ന 2013ലെ നിയമം ഫലപ്രദമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അടുത്ത വർഷം ഫെബ്രുവരി 1ന് വീണ്ടും കേസ് പരിഗണിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: