Headlines

മകളുടെ വിദ്യഭ്യാസത്തിന് വേണ്ടി പണം നൽകാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: മകളുടെ വിദ്യഭ്യാസത്തിന് വേണ്ടി പണം നൽകാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി. അതേ സമയം പഠനത്തിനാവശ്യമായ പണം മാതാപിതാക്കളോട് ആവശ്യപ്പെടാൻ മകൾക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. വിവാഹബന്ധം വേർപിരിഞ്ഞ ദമ്പതികളുടെ അയർലൻഡിൽ പഠിക്കുന്ന മകൾ പഠനത്തിനായി പിതാവ് നൽകിയ 43 ലക്ഷം രൂപ സ്വീകരിക്കാൻ വിസമ്മതിച്ച തർക്കത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം വന്നിരിക്കുന്നത്.


‘മകൾ എന്ന നിലയിൽ മാതാപിതാക്കളിൽ നിന്ന് വിദ്യാഭ്യാസച്ചെലവുകൾ നേടാൻ നിയമപരമായി അവകാശമുണ്ട്. കൂടാതെ അത് ഉപയോഗിച്ച് അവളുടെ വിദ്യാഭ്യാസം തുടരാനുള്ള മൗലികാവകാശവുമുണ്ട്. അവരുടെ സാമ്പത്തിക സ്രോതസ്സുകളുടെ പരിധിക്കുള്ളിൽ നിന്ന് ആവശ്യമായ ഫണ്ട് മാതാപിതാക്കൾക്ക് നൽകാം’ ജനുവരി 2ന് പുറത്തുവിട്ട ഉത്തരവിൽ ബെഞ്ച് പറഞ്ഞു. സ്വന്തം അന്തസ്സ് നിലനിർത്താൻ മകൾ തുക കൈപ്പറ്റാൻ വിസമ്മതിക്കുകയും അത് തിരികെ വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും പിതാവ് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് മകൾക്ക് ആ തുകക്ക് നിയമപരമായി അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: