ന്യൂഡൽഹി: മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീകോടതി. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും ഒന്നോ രണ്ടോ കേസുകളിൽ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്നും സുപ്രീകോടതി ചൂണ്ടിക്കാട്ടി. കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത ക്രൂരതയെക്കുറിച്ചാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
‘തങ്ങളെ ജനക്കൂട്ടത്തിനു കൈമാറിയതു പൊലീസാണെന്ന് അതിജീവിതമാർ തന്നെ മൊഴി
നൽകിയിട്ടുണ്ട്. ഡൽഹിയിലെ നിർഭയ കേസിലേതു പോലെയൊരു സാഹചര്യമല്ല മണിപ്പൂരിലേത്. അതും ഭയാനകമായിരുന്നെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യൻ ശിക്ഷാ നിയമം പ്രത്യേക കുറ്റമായി കാണുന്ന സംഘടിത അക്രമമാണ് ഇവിടെ. ഇതു കൈകാര്യം ചെയ്യാൻ പ്രത്യേക സംഘം ആവശ്യമാണ്. അക്രമം നിർബാധം തുടരുമ്പോൾ ആശ്വാസകരമായ ഇടപെടലാണ് വേണ്ടത്’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
മണിപ്പൂർ ഡി.ജി.പിയോട് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു.
ചെയ്ത കേസുകളില്‍ എത്രയെണ്ണത്തിലാണ് കൊലപാതകം, കൊള്ള തുടങ്ങിയ
ഹീനകൃത്യങ്ങള്‍ നടന്നിട്ടുള്ളത്? സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതികള്‍ എത്രയാണ്? ഇതില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്?
എത്ര അറസ്റ്റുകള്‍ നടന്നിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് 6,523 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത
അറിയിച്ചു. ലൈംഗിക പീഡന പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഏഴ് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും
സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സംസ്ഥാന
സര്‍ക്കാരിനെതിരേ കോടതി നിശിതമായ വിമര്‍ശനം ഉന്നയിച്ചത്.
‘മണിപ്പൂർ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ചോദ്യം. അവിടെ സംഭവിച്ചതുനടുക്കുന്ന ഭീകരതയാണ്. ഇന്ത്യയിലെ പെൺമക്കളെ ഒന്നാകെസംരക്ഷിക്കുമെന്നാണോ അതോ ആരെയും സംരക്ഷിക്കില്ലെന്നാണോസർക്കാർ പറയുന്നത്– ചീഫ് ജസ്റ്റിസ് ചോദിച്ചു.