മാനന്തവാടി: മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. കടമുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി പണം മോഷ്ടിച്ചയാളെയാണ് പോലീസ് പിടികൂടിയത്. തരുവണ, കോക്കടവ്, കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷി(30)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടക്കാണ് തവിഞ്ഞാല്‍ സ്വദേശിയായ കിഴക്കേകുടിയില്‍ ജോണ്‍ എന്നയാളുടെ കടമുറിയില്‍ മോഷണം നടന്നത്

മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റിന് ചേര്‍ന്ന സ്‌റ്റേഷനറി കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി 5600 രൂപയാണ് മോഷ്ടാവ് അപഹരിച്ചത്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിയുന്നതും പിടികൂടുന്നതും. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്

