തൃശൂർ: പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് പൂട്ടിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി പൂട്ടിട്ടത്. പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തിച്ചിരുന്ന ഷാപ്പാണ് പൂട്ടിയത്. പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിലാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്നും, കെട്ടിടത്തിൽ അനധികൃതമായി നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുള്ളതായും പഞ്ചായത്ത് അധികൃതർ കണ്ടെത്തിയിരുന്നു.
ഇതു സംബന്ധിച്ച് നോട്ടിസ് നൽകിയിരുന്നെങ്കിലും ഷാപ്പിൻ്റെ പ്രവർത്തനം തുടർന്നു പോരുകയായിരുന്നു. ഷാപ്പ് പ്രവർത്തനം പൂട്ടിച്ചതിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ആഹ്ലാദ പ്രകടനം നടത്തി. പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി ശ്രീലത, ജെ.എസ് ജയകുമാർ, വടക്കേക്കാട് പോലീസ് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ യൂസഫ്, രാജൻ, നസൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തിയാണ് ഷാപ്പ് പൂട്ടിയത്
