പറവൂരിൽ  3 പേരെ വീട്ടിൽ കയറി വെട്ടി കൊന്നു; അയൽവാസി അറസ്റ്റിൽ

കൊച്ചി: പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്.

അക്രമിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ചേന്ദമംഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്കു അടിമയാണെന്ന നിഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തിൽ കൂടിയാണ് പ്രതി കുറ്റം ചെയ്‌തതു എന്നു പൊലീസ് സംശയിക്കുന്നു.

നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തേത് പ്രതി ലഹരിയുടെ സ്വധീനത്തിൽ ചെയ്‌തു എന്നാണ് പൊലീസ് നിഗമനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: