ലഖ്‌നൗ: ട്രാന്‍സ്‌ഫോമര്‍ മോഷണം പോയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തില്‍ 25 ദിവസമായി ഇരുട്ടില്‍. വൈദ്യതി വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടില്ല. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം നടത്തിയെങ്കിലും അവരും ഇരുട്ടില്‍ തന്നെയാണ്.
സന്ധ്യയാകുന്നതോടെ അയ്യായിരത്തിലേറെ ജനസംഖ്യയുള്ള ഗ്രാമം ഇരുട്ടില്‍ മുങ്ങും. അടുത്ത മാസം നടക്കാനിരിക്കുന്ന യുപി ബോര്‍ഡ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഏറെ ബാധിച്ചത്. വൈദ്യുതി തടസ്സം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചതായി ഗ്രാമത്തലവന്‍ സത്പാല്‍ സിങ് പറഞ്ഞു.
വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഇന്‍വര്‍ട്ടറുകള്‍, മൊബൈല്‍ ചാര്‍ജിങ് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. പുതിയ ട്രാന്‍സ്‌ഫോമര്‍ ഉടന്‍ വരുമെന്ന് വൈദ്യുതി വകുപ്പിലെ ജൂനിയര്‍ എഞ്ചിനിയര്‍ അശോക് കുമാര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു
അടിസ്ഥാന ആവശ്യങ്ങളും ലഭ്യമല്ല.ഗ്രാമവാസികള്‍ കൂടുതല്‍ കൂടുതല്‍ പ്രക്ഷോഭത്തിലാകുന്നു.’ പുതിയ ട്രാന്‍സ്ഫോര്‍മര്‍ ഉടന്‍ വരുമെന്ന് ഉഗൈതി പവര്‍ സബ്സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ എഞ്ചിനീയര്‍ അശോക് കുമാര്‍ ഉറപ്പുനല്‍കി.’ട്രാന്‍സ്ഫോര്‍മര്‍ മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നന്നാക്കല്‍ നിര്‍ദ്ദേശം സര്‍ക്കാരിന് അയച്ചിട്ടുണ്ട്.ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും,’ അദ്ദേഹം പറഞ്ഞു. ട്രാന്‍സ്ഫോര്‍മര്‍ മോഷണം ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്

