വെമ്പായം:പരുന്ത് റാഞ്ചിയ കടന്നൽക്കൂട് ദേഹത്തേക്ക് വീണു ആറ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. വെമ്പായം ചാത്തൻപാട്ട് ഇന്ന് രാവിലെയാണ് സംഭവം. വീടിൻ്റെ പണി സാധനങ്ങൾ ഇറക്കുന്നതിനിടയിൽ ലോഡിങ് തൊഴിലാളികൾക്കാണ് കടന്നൽകുത്തേറ്റത് .വീടിൻ്റെ പണി സാധനങ്ങൾ ഇറക്കുകയായിരുന്ന ലോഡിങ് തൊഴിലാളികൾക്ക് മേൽ അടുത്തുള്ള മരത്തിൽ ഉണ്ടായിരുന്ന കടന്നൽക്കൂട് പരുന്ത് റാഞ്ചിയത് ഇളകി ദേഹത്തേക്ക് വീണതാണ് അപകടത്തിന് കാരണമായത്. തൊഴിലാളികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നൽ കൂട്ടം പിന്നാലെ പാഞ്ഞ് ആക്രമിക്കുകയായിരുന്നു .ആറുപേർക്ക് ഗുരുതരമായി കുത്തേറ്റു . ഇവരെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
