അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ എസ് ഐ യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് യുവതി മരണപ്പെടുന്നത്.

വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം രണ്ടുരീതിയിൽ കാണപ്പെടാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂർച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിൻകോ എൻസെഫലൈറ്റിസ്, പതിയെ രോഗം മൂർച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എൻസെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതൽ 100 ശതമാനം മോർട്ടാലിറ്റി നിരക്ക്. അമീബിക് മസ്തിഷ്ക ജ്വരം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരില്ല. സ്വിമിംഗ് പൂൾ ഉൾപ്പടെ കൃത്രിമമായി വെള്ളം കെട്ടിനിർത്തുന്ന എല്ലാ ജല സ്‌ട്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാല് പൊതുജനങ്ങള് ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള് പ്രകാരം കൃത്യമായി ക്ലോറിനേഷന് നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: