തൃശൂര്‍: വനിതാ ഡോക്ടറുടെ മുഖത്തടിച്ച ബി.ജെപി വാർഡ് മെമ്പർ അറസ്റ്റിൽ. പടിയൂര്‍ പഞ്ചായത്തംഗമായ ശ്രീജിത്ത് മണ്ണായൽ ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആണ് ഇയാൾ മർദിച്ചത്.
ബുധനാഴ്ച രാവിലെയാണ് അതിക്രമമുണ്ടായത്. ഉറക്കക്കുറവിന് ചികിത്സ തേടിയാണ് ശ്രീജിത്ത് ആരോഗ്യകേന്ദ്രത്തില്‍ എത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഡോക്ടറെ കാണാനായി ഒ.പി.യില്‍ കയറിയ പ്രതി ഡോക്ടറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി. ഇതിനുപിന്നാലെ വനിതാ ഡോക്ടറുടെ മുഖത്തടിച്ചെന്നാണ് പരാതി. ആശുപത്രി ജീവനക്കാരാണ് പ്രതിയെ പിടിച്ചുവെച്ച് പൊലീസിന് കൈമാറുന്നത്.

