ബംഗളൂരു: സോപ്പില്‍ ചവിട്ടി കാല്‍ വഴുതി വീടിന്റെ ടെറസില്‍ നിന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്. കര്‍ണാടകയിലെ കനക നഗറിലാണ് വീടിന്റെ ടെറസില്‍ നിന്ന് യുവതി കാല്‍ വഴുതി വീണത്. കൈകളില്‍ പിടിച്ചുതൂക്കി രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഊര്‍ന്ന് നിലത്തേക്ക് വീഴുകയായിരുന്നു. അയല്‍വാസികള്‍ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം കെട്ടിടത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു റുബായ് എന്ന യുവതി. അബദ്ധത്തില്‍ സോപ്പില്‍ ചവിട്ടി തെന്നുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് യുവതിയുടെ കൈകളില്‍ പിടിച്ച് തൂക്കി തിരികെ കയറ്റാന്‍ ശ്രമിച്ചു.
ഇതിനിടെ യുവതിയെ രക്ഷിക്കാൻ താഴെ ആൾക്കൂട്ടം സജ്ജമായി നിൽക്കുന്നുമുണ്ടായിരുന്നു. എന്നാൽ, അൽപ്പ നിമിഷൾക്കു ശേഷം ഭർത്താവിന്റെ പിടിവിട്ട് യുവതി താഴേക്ക് പതിച്ചു. താഴെ നിന്നവർക്കും യുവതിയെ പിടിക്കാനായില്ല. വീഴ്ചയിൽ റുബായിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ വിക്ടോറിയ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

