തിരൂർ: പള്ളിയിൽ നിന്നും കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്തു. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗ (48)ത്തെയാണ് തിരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ഞായറാഴ്‌ച വൈകുന്നേരം തിരൂർപാൻ ബസാറിലെ പള്ളിയിൽ നിസ്ക്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്‌ടിക്കപ്പെട്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചതിനാൽ സ്‌ഥലത്തെത്തി യുവതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് തിരൂർ ഡി വൈ എസ് പി കെ എം ബിജുവിന്റെ നിർദേശാനുസരണം തിരൂർ സി.ഐ ജിനേഷ് കെ.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ സുജിത്ത് ആർ.പി എ.എസ്.ഐ ഹൈമാ വതി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ്. കെ എന്നിവർ ചേർന്നാണ് യുവതിയെ അറസ്‌റ്റ് ചെയ്തത്.
യുവതിയോട് ആദ്യം സ്വർണ്ണം മോഷണം പോയതിനെ പറ്റി പോലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിച്ചു വെങ്കിലും സ്വർണ്ണം വിഴുങ്ങിയതായി സംശയം തോന്നിയ പോലീസ് എക്സ്റേ എടുത്തു പരിശോധിച്ചതിൽ ശരീരത്തിൽ ലോഹത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു

