1.225 കിലോഗ്രാം കഞ്ചാവുമായി വിതുര സ്വദേശിയായ യുവാവ് അറസ്റ്റിൽ

നെടുമങ്ങാട് : 1.225 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ .മലയോര മേഖലയിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ലഹരിയുപയോഗം വൻ തോതിൽ വർദ്ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്‌സൈസ് സർക്കിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിതുര, തൊളിക്കോട് ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതിയെഅറസ്റ്റ് ചെയ്തത് .വിതുര കലുങ്കു ജങ്ഷന് സമീപം ഇറയൻകോട് എന്ന സ്ഥലത്ത് വച്ച് KL.22.C.8212 ബജാജ് പൾസർ ബൈക്കിൽ 1.225കിലോ ഗ്രാം കഞ്ചാവ് വില്പനക്കായി കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് വിതുര ഇറയൻകോട് ഷാജി മൻസിലിൽ ഷാജി (33) NDPS നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. പരിശോധനയിൽ കഞ്ചാവ് വില്പനയിലൂടെ ലഭിച്ച 1500/- രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. മലയോര പ്രദേശങ്ങളായ പാലോട്, വിതുര തൊളിക്കോട് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്കും യുവാക്കൾക്കും കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വില്പന നടത്തുന്നതിൽ പ്രധാനിയാണ് ഷാജി. മെഡിക്കൽ കോളേജ്, ശ്രീകാര്യം, വിതുര, പാലോട് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഷാജി . നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ രഞ്ജിത്ത്, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദീൻ, സജി, മുഹമ്മദ്‌ മിലാദ്, മഞ്ജുഷ എക്സൈസ് ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: