തെങ്ങുംവിളക്ഷേത്ര ഡോക്യുമെന്ററി പുറത്തിറക്കി



മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്ര ത്തെ ക്കുറിച്ഛ് ‘ ശ്രീ തെങ്ങുംവിള ഭഗവതി’ എന്ന പേരിൽ തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്തിറങ്ങി. ക്ഷേത്രഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വാമി ഗുരരത്നം ജ്ഞാനതപസ്വി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജിനു നൽകി പ്രകാശനം ചെയ്തു.


ചിറയിൻകീഴ് താലൂക്കിലെ പ്രശസ്ത ദേവീക്ഷേത്രമായ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ഉൾപ്പെടുന്നതാണ് ഡോക്യുമെന്ററി. ക്ഷേത്രാചാരങ്ങളും ഉൽസവകാഴ്ചകളുമടങ്ങിയ ഡോക്യുമെന്ററിയുടെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് നാടക,ചലച്ചിത്ര
ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറമാണ്. കേരളപുരം ശ്രീകുമാർ സംഗീതം നൽകിയ ഗാനംആലപിച്ചിരിക്കുന്നത് പിന്നണി ഗായകൻ ജോസ് സാഗറാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: